ഞായറാഴ്ചയും മധ്യകേരളത്തിൽ സജ്ജീവമായി എൽ ഡി എഫ് ക്യാമ്പ്

അവധി ദിനമായ ഞായറാഴ്ച പരമാവധി വോട്ടറന്മാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മധ്യകേരളത്തിലെ സ്ഥാനാർത്ഥികൾ. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പ്രചാരണം.

കോട്ടയം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് വൻ വരവേൽപാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്നത്. ഞായറാഴ്ച അവധി ദിനത്തിലും ഔദ്യോഗിക പരിപാടികളുടെ തിരക്കിലായിരുന്നു സിറ്റിംഗ് എം പി കൂടിയായ സ്ഥാനാർത്ഥി. കടനാട്, ഇടമറുക് പി എച്ച് സി കളുടെ ഉദ്ഘാടനം, ദന്തൽ കോളേജ് സന്ദർശനം എന്നിവയായിരുന്നു ഔദ്യോഗിക പരിപാടികൾ.

Also read:പഴയ വാട്‌സാപ്പ് സന്ദേശം ഇനി എളുപ്പത്തില്‍ തെരഞ്ഞെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥി എ എം ആരിഫിൻ്റെ ഞായറാഴ്ച പ്രചരണം ആരംഭിച്ചത് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തു കൊണ്ടായിരുന്നു. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ചടങ്ങായിരുന്നു ഒന്ന്. തുടർന്ന് പള്ളികൾ കേന്ദ്രീകരിച്ച് പ്രചരണം. വൈകിട്ട് ചേർത്തല നഗരത്തിൽ റോഡ് ഷോ നടക്കും. എക്സ്റേ കവലയിൽ നിന്നും ആരംഭിച്ച് വൈകിട്ട് 7 ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ സമാപിക്കും.

എറണാകുളത്തെ ഇടതു സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചർ രാവിലെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നഗരത്തിൽ വോട്ട് അഭ്യർത്ഥന. എറണാകുളം നിയമസഭാ മണ്ഡല പരിധിയിലാണ് ഇന്ന് പ്രചരണം പുരോഗമിക്കുന്നത്. മാവേലിക്കരയിലെ ഇടതു സ്ഥാനാർത്ഥി സി എ അരുൺകുമാർ പത്തനംതിട്ട നിയമസഭാ മണ്ഡല പരിധിയിലായിരുന്നു ഇന്നത്തെ പ്രചരണം പിടവൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രചരണം വൈകിട്ട് വാഴപ്പാറയിൽ സമാപിക്കും.

Also read:ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്ന് അങ്കമാലി മേഖലയിലായിരുന്നു പ്രചാരണം. രാവിലെ അങ്കമാലിയിൽ എത്തിയ സ്ഥാനാർത്ഥിയെ ഇടതുമുന്നണി പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മേഖലയിലെ ക്രൈസ്തവ ആരാധനലയങ്ങൾ സന്ദർശിച്ച് ഞായറാഴ്ച പ്രാർത്ഥനക്ക് എത്തിയവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉടുമ്പഞ്ചോലയിലായിരുന്നു ഇടുക്കിയിലെ ഇടത് സ്ഥാനാർത്ഥി ജോയ് സ് ജോർജ് ഇന്ന്. മണ്ഡലത്തിലെത്തിയ സ്ഥാനാർത്ഥിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് വരവേറ്റു.

തൃശൂർ ലോകസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിൻ്റെ ഇന്നത്തെ പര്യടനം പുതുക്കാട്, മണലൂർ നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ്. രാവിലെ ആറാട്ടുപുഴ പൂരത്തിൻ്റെ പന്തൽ കാൽനാട്ട് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വല്ലച്ചിറയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലും വല്ലച്ചിറയിൽ തന്നെ യുവാക്കളുടെ ബൈക്ക് റാലിയിലും പങ്കെടുത്തു. ഉച്ചകു ശേഷം മണലൂർ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News