‘ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് വൻ കുതിപ്പിലേക്ക് ആണ് ഇടതുപക്ഷം പോകുന്നത് എന്നും സരിൻ വൻവിജയം നേടുമെന്നതിൽ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഗവർണ്ണർ തടയുന്നു. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ഗവർണറുടെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധമായ നിലപാടുകളിൽ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read:ചേലക്കരയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നേരത്തെ ചേലക്കരയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനായെത്തിയ മുഖ്യമന്ത്രിക്ക് ആവേശ്വജ്ജലമായ വരവേൽപ്പാണ് ജനങ്ങള്‍ നൽകിയത്. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാക്കി മാറ്റിയത് എൽ ഡി എഫ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

വികസനത്തില്‍ രാജ്യത്ത് മാതൃകയായ സംസ്ഥാനമാണ് കേരളം. എന്നാല്‍ വയനാടിന് ഇതുവരെ ദുരിതാശ്വാസം നല്‍കാത്ത കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. സ്വര്‍ണ്ണക്കടത്തും ഹവാല പണവും തടയുകയെന്നത് സര്‍ക്കാര്‍ ചുമതലയാണെന്നും മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് സംഘപരിവാറുംകോണ്‍ഗ്രസ്സും ചേര്‍ന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News