ആവേശോജ്ജ്വലമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.പി സരിന്‍റെ റോഡ് ഷോ

sarin

ആവേശോജ്ജ്വലമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍റെ റോഡ് ഷോ. നിരവധി ബൈക്കുകളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ സരിനെ കാണാനും വിജയാശംസകള്‍ നേരാനും നിരവധി പേരാണ് വഴിയരികില്‍ എത്തിയിരുന്നത്.

ഒപ്പമുണ്ടാവണം, ഞാൻ നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാവും എന്ന ഡോ.പി.സരിന്‍റെ വാക്കുകളെ ഹൃദയത്തോട് ചേര്‍ത്താണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ കാണിക്കമാത കോൺവെൻ്റ് ജംഗഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പുളിയപ്പറമ്പ് വഴി മേപ്പറമ്പിലാണ് അവസാനിച്ചത്.

Also read:രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയെന്ന് സമ്മതിച്ച് കെ സുധാകരൻ

തുറന്ന വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സ്ഥാനാര്‍ത്ഥി ഡോ.പി.സരിനെ കാണാനും ആശംസകള്‍ അറിയിക്കാനും നിരവധി പേരാണ് വഴിയരികില്‍ എത്തിയിരുന്നത്. പാലക്കാടിന്‍റെ വികസന കാര്യത്തില്‍ പരസ്യ സംവാദത്തിന് മുൻ എം.എല്‍.എയോ നിലവലിലെ സ്ഥാനാര്‍ത്ഥിയോ തയ്യാറാണോ എന്ന് ഡോ.പി സരിൻ ചോദിച്ചു. ഡോ.പി സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകരിലുണ്ടാക്കിയ ആവേശം റോഡ് ഷോയില്‍ ഉടനീളം പ്രകടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News