എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വേട്ട് രേഖപ്പെടുത്തി. മണര്‍കാട് കണിയാംകുന്ന് ഗവണ്‍മെന്റ് സ്‌കൂളിലെ 72ാം പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.  പുതുപ്പള്ളിയിലെ ജനങ്ങള്‍ വികസനത്തെ വരവേല്‍ക്കാന്‍ തയ്യാറാവുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെയെന്ന് ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തി വികാരങ്ങള്‍ക്കപ്പുറം വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും ജെയ്ക് വ്യക്തമാക്കി.

Also Read: തികഞ്ഞ വിജയ പ്രതീക്ഷ, ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെ‍ഴുതും: ജെയ്ക് സി തോമസ്

ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വികസനത്തെക്കുറിച്ചുള്ള സ്‌നേഹ സംവാദത്തിനാണ് താന്‍ ക്ഷണിച്ചത്. എന്നാല്‍ യുഡിഎഫ് സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം വേണം.കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് അതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ജെയ്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News