വ്യാജവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍. പാലക്കാട് വോട്ട് ചെയ്യാന്‍ എന്താണ് അസ്വാഭാവികതയെന്ന് വിഡി സതീശന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ സരിന്‍, സ്വന്തം വീട് സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയും ചെയ്തു.
ALSO READ: ‘പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ, പാലക്കാട് ഇടതുപക്ഷം പിടിച്ചെടുക്കും’: എംവി ഗോവിന്ദൻ മാസ്റ്റർ
2018 മുതല്‍ പാലക്കാട് വീടുണ്ടെന്ന് പറഞ്ഞ് സരിന്‍ വോട്ട് ചെയ്യാന്‍ എന്താണ് അസ്വാഭാവികത എന്ന് വി ഡി സതീശന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കളവ് പറഞ്ഞത് ബിജെപിയും കോണ്‍ഗ്രസുമാണെന്ന് സരിന്‍ തുറന്നടിച്ചു. രേഖകള്‍ സഹിതം മാധ്യമങ്ങളെ കാണിച്ചു കൊണ്ടാണ് സരിന്‍ പ്രതികരിച്ചത്. സ്വന്തം വീട്ടില്‍ താമസിക്കുന്നത് ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ജനങ്ങളെ കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: നാട്ടാന പരിപാലന ചട്ടങ്ങള്‍; കോടതി വിധി ഉള്‍പ്പെടെ വിശദമായി പരിശോധിക്കും: മന്ത്രി എകെ ശശീന്ദ്രന്‍
അതേസമയം തനിക്ക് രാഷ്ട്രീയമില്ലെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ സൈബര്‍ ആക്രമണം ഉണ്ടായെന്നും സരിന്റെ ഭാര്യ സൗമ്യ സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ വോട്ടറായിട്ട് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മാനസികമായി അത് വിഷമമുണ്ടാക്കിയെന്നും വീടിന്റെ രേഖകള്‍ സഹിതം പുറത്ത് വിട്ട് സൗമ്യ പ്രതികരിച്ചു. പാലക്കാട്ടെ വോട്ടറായതിനാല്‍ അഭിമാനം. പ്രതിപക്ഷ നേതാവ് മാന്യത കാണിക്കണം. കൈയും കെട്ടി ഇരിക്കാന്‍ സാധിക്കില്ലെന്നും സൗമ്യ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here