‘പാലക്കാട് പണം എത്തിയിട്ടുണ്ട്, കണക്കിൽപ്പെടാത്ത പണം എവിടെ നിന്നും വരുന്നു എന്നത് ജനങ്ങൾക്ക് അറിയണം’: പി സരിൻ

p sarin

പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ.ഇന്നോവ കാറോ പെട്ടിയോ അല്ല പ്രശ്നമെന്നും എത്തിയ പണമാണ് കണ്ടെത്തേണ്ടത് എന്നും സരിൻ പറഞ്ഞു.

“ഒരു വിഭാഗം പ്രവർത്തകർ ഇപ്പോഴും വിട്ടു നിൽക്കുകയാണ്. അവർക്കായി ഒരു ബൂത്തിൽ 30000 രൂപ നൽകുകയാണെന്നാണ് അറിവ്.പണം ഒഴുകി പ്രവർത്തകരുടെ ആവേശത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കരുത്.”- സരിൻ പറഞ്ഞു.

ALSO READ; ‘മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം’; പുതിയ വിവാദത്തിന് തിരികൊളുത്തി സുരേഷ് ഗോപി

കണക്കിൽപ്പെടാത്ത പണം എവിടെ നിന്നും വരുന്നു എന്നത് ജനങ്ങൾ അറിയണമെന്ന് പറഞ്ഞ അദ്ദേഹം
ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിൽ എതിർക്കപ്പെടേണമെന്നും വ്യക്തമാക്കി. തനിക്കെതിരെ എ ഐ സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയുള്ള കാമ്പയിൻ നടക്കുന്നുണ്ടെന്നും സരിൻ കൂട്ടിച്ചേർത്തു

ENGLISH NEWS SUMMARY:  LDF candidate P Sarin said that the money has arrived in Palakkad. Sarin said that the problem is not the Innova car or the box and the money that has arrived should be found

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News