എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കോവളം മണ്ഡലത്തിൽ ഉജ്വല വരവേൽപ്പ്

എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കോവളം മണ്ഡലത്തിൽ ഉജ്വല വരവേൽപ്പ്.കോവളത്തെ കല്ലിയൂർ,ബാലരാമപുരം പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. രാവിലെ പാലപ്പൂരിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന കേന്ദ്രത്തിൽ വൻ ജനാവലി സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി.ഉദ്ഘാടന സമ്മേളനത്തിൽ പാലപ്പൂര് ബിജു അധ്യക്ഷനായി.മാങ്കോട് രാധാകൃഷ്ണൻ, നീലലോഹിതദാസ്, പി.എസ് ഹരികുമാർ ,പള്ളിച്ചൽ വിജയൻ ,ജമീല പ്രകാശം, പൂജപ്പുര രാധാകൃഷ്ണൻ ,തമ്പാനൂർ രാജീവ് കാഞ്ഞിരംകുളം ഗോപാല കൃഷ്ണൻ, തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

ALSO READ: കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദളിത് നേതാവിന് ക്രൂരമർദ്ദനം

വിവിധ കേന്ദ്രങ്ങളിൽ നൂറ് കണക്കിന് പേർ സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയിരുന്നു. പുഷ്പവൃഷ്ടിയുടേയും ,വെടിക്കെട്ടിൻ്റേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത്. വിവിധ കേന്ദ്രങ്ങളിൽ ആർ എസ് ജയൻ ,ആദർശ് കൃഷണ ആർ.എസ് രാഹുൽ രാജ് പി.കെ.സാം, കെ പി .ദിലീപ് ഖാൻ,ശരൺ ശശാങ്കൻ, പി എസ് ആൻ്റ്‌സ് തുടങ്ങിയവർ പ്രസംഗിച്ചു.ബാബു ഒലിപ്രത്തിൻ്റെ ഏകാംഗ നാടകവും അരങ്ങേറി.

ALSO READ: തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് സ്ഥാനാർത്ഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News