‘സ്‌നേഹത്തിന്റെ നിറം’; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. സി രവീന്ദ്രനാഥ്

ആര്‍ എല്‍ വി രാമകൃഷ്ണന് ഉറച്ച പിന്തുണയുമായി ചാലക്കുടി ലോകസഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഫ. സി രവീന്ദ്രനാഥ്. ചേനത്തുനാടുള്ള വീട്ടിലെത്തിയാണ് രവീന്ദ്രന്‍ മാഷ് തന്റെ പിന്തുണ അറിയിച്ചത്. ശനിയാഴ്ചയിലെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങുന്നതിന് മുന്‍പായാണ് അദ്ദേഹം രാമകൃഷ്ണനെ കാണാനായി എത്തിയത്. വീട്ടിലെത്തിയ രവീന്ദ്രന്‍ മാഷിനെ നിറ കണ്ണുകളോടെ ആശ്ലേഷിച്ചു കൊണ്ട് രാമകൃഷ്ണന്‍ സ്വീകരിച്ചതും വികാരനിര്‍ഭരമായ രംഗമായി.

Also Read: ഇലക്ട്‌റൽ ബോണ്ട്; സാന്റിയാഗോ മാർട്ടിൻ കോൺഗ്രസിന് നൽകിയത് 50 കോടി രൂപ

കലയ്ക്കും സാഹിത്യത്തിനും നിറമോ ജാതിയോ ലിംഗഭേദമോ ഇല്ലെന്നും രാമകൃഷ്ണനൊപ്പം ഉറച്ചുനില്‍ക്കും എന്നും രവീന്ദ്രന്‍ മാഷ് പറഞ്ഞു. കഴിവ് തെളിയിച്ചു കൊണ്ടാണ് അധിക്ഷേപിച്ചവര്‍ക്ക് മറുപടി നല്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു .

സര്‍ഗാത്മകത ജന്മനാ ലഭിക്കുന്ന സിദ്ധിയാണ്. കല ആരുടെയും കുത്തകയല്ല. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുക എന്നത് കലാകാരന്റെ കടമയാണെന്നും രവീന്ദ്രന്‍ മാഷ് ഓര്‍മ്മിപ്പിച്ചു. തനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സ്ത്രീയില്‍ നിന്ന് മുന്‍പ് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ചും രാമകൃഷ്ണന്‍ അദ്ദേഹത്തോട് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ കലാഭവന്‍ മണിയെ കുറിച്ചും ഇരുവരും സംസാരിച്ചു. സഹോദരിമാരായ ശാന്ത, തങ്കമണി എന്നിവരെയും കണ്ട് സംസാരിച്ച ശേഷമാണ് പ്രൊഫ. സി. രവീന്ദ്രനാഥ് മടങ്ങിയത്. മുന്‍ എംഎല്‍എ ബി ഡി ദേവസ്സി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, പി എം വിജയന്‍, ടി പി ജോണി, കെ ഐ അജിതന്‍ തുടങ്ങിയവരും രവീന്ദ്രന്‍ മാഷിനോടൊപ്പം ആര്‍ എല്‍ വി രാധാകൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News