വയനാട് പ്രചരണ ചൂടിൽ എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി

SATHYAN MOKERI

ആദ്യഘട്ട പ്രചരണ ചൂടിലേക്ക്‌ കടക്കുകയാണ്‌ വയനാട്‌. എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നിലമ്പൂരിലെത്തും. ഇന്നലെ കൽപ്പറ്റയിൽ നടന്ന റോഡ്ഷോയോട്‌ കൂടിയാണ്‌ എൽ ഡി എഫ്‌ ഔദ്യോഗിക പ്രചാരണം ആരംഭിച്ചത്‌. 24 നാണ്‌ പത്രിക നൽകുക. പ്രിയങ്ക ഗാന്ധി 23നും പത്രിക നൽകും. എൻ ഡി എ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ പോരാട്ട ചിത്രവും വ്യക്തമായി.

Also read:കോഴിക്കോട് യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; കൊയിലാണ്ടി പൊലീസ് കേസെടുത്തു

എൽ ഡി എഫ്‌ കൺവെൻഷനുകൾ ഈ ആഴ്ച വിവിധ മണ്ഡലങ്ങളിൽ നടക്കും. യു ഡി എഫ്‌ മണ്ഡലം കൺവെൻഷനുകൾ കഴിഞ്ഞ ദിവസം പൂർത്തിയായി. 22 വരെ മലപ്പുറത്താണ്‌ സത്യൻ മൊകേരിയുടെ പര്യടനം. 23ന്‌ മാനന്തവാടിയിൽ വിവിധ സ്ഥലങ്ങളിൽ എത്തും. 23 മുതൽ 10 ദിവസം പ്രിയങ്ക ഗാന്ധി വയനാട്‌ മണ്ഡലത്തിലുണ്ടാവും. മണ്ഡലത്തിൽ ദീർഘകാലമായുള്ള അനുഭവ പശ്ചാത്തലം കൈമുതലാക്കിയാണ്‌ സത്യൻ മൊകേരി വയനാട്ടിലെത്തുന്നത്‌. രാഹുൽ ഗാന്ധി പാർലമെന്റംഗം എന്ന നിലയിൽ പരാജയമായിരുന്നു, പ്രിയങ്കയിൽ നിന്നും വയനാട്‌ ജനത ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സത്യൻ മൊകേരി പറഞ്ഞു. ഒപ്പമുള്ള ഒരു ജനപ്രതിനിധിയെയാണ്‌ ഇവിടം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Also read:‘അച്ഛൻ സ്മാർട്ടായി ഇരിക്കുന്നു, എന്നും ടി വി കാണും’: വി എസിന്റെ വിശേഷങ്ങൾ പങ്കുവച്ച് മകൻ

മൂന്ന് തവണ നിയമസഭയിലേക്ക്‌ തുടർച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ മൊകേരി. യു ഡി എഫ്‌ മണ്ഡലമെന്ന് ഒരുകാലത്ത്‌ പേരുണ്ടായിരുന്ന വയനാട്ടിൽ 2014 ൽ ഉജ്ജ്വല പോരാട്ടത്തിലൂടെ അത്‌ തകർത്തത്‌ ഈ ഏൽ ഡി എഫ്‌ പോരാളിയായിരുന്നു. മണ്ഡലത്തിലെ പരിചയം കരുത്താക്കി ജനകീയ വിഷയങ്ങളുയർത്തിയുള്ള പ്രചാരണമാണ്‌ സത്യൻ മൊകേരി തുടരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News