‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

ur-pradeep-chelakkara

ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സ്ഥാനാർഥി യുആർ പ്രദീപ്. കെ രാധാകൃഷ്ണനെതിരെ താൻ പരാതിപ്പെട്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മാധ്യമങ്ങള്‍ കൂടെയുണ്ട്. ഒരിക്കല്‍ പോലും അദ്ദേഹത്തെ കുറിച്ച് അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. വാര്‍ത്ത കേട്ടപ്പോള്‍ മാധ്യമങ്ങളോടുള്ള ബഹുമാനം ഇല്ലാതായിത്തുടങ്ങി. സ്വപ്‌നത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് വാര്‍ത്തയായി എഴുതിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ആ മനുഷ്യന്‍ ഈ മണ്ഡലത്തില്‍ വിജയത്തിനായി ഓടിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മുതൽ എന്റെ കൈ പിടിച്ച് നോമിനേഷന്‍ പേപ്പറുകള്‍ ശരിയാക്കാനും പൂരിപ്പിക്കാനും ന്യൂനതകളില്ലെന്ന് ഉറപ്പുവരുത്താനും അദ്ദേഹം കൂടെയുണ്ടായിരുന്നു. എല്ലാം അദ്ദേഹം ഉറപ്പുവരുത്തി. എല്ലാ ദിവസവും പ്രചാരണ പുരോഗതി വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. തിരുവില്വാമലയിൽ അദ്ദേഹമാണ് വാഹനപര്യടനം ഉദ്ഘാടനം ചെയ്തത്.

Read Also: ഷാഫിയുടെ ഏകാധിപത്യം; പാലക്കാട് കോൺഗ്രസിൽ മനം മടുത്ത് പ്രവർത്തകർ പാർട്ടി വിടുന്നു

ഇങ്ങനെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് ഞാന്‍ പരാതിപ്പെട്ടെന്ന തരത്തില്‍ കല്ലുവെച്ച നുണ പ്രചരിക്കുന്നത്. മാധ്യമങ്ങള്‍ ഒരു ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പ് നടത്തുകയാണോയെന്ന സംശയത്തിലാണ് ഉള്ളതെന്നും യുആർ പ്രദീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News