ചേലക്കര നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ്

u r pradeep

ചേലക്കര നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ചേലക്കരയിലെ പല്ലൂരിൽ നിന്നാണ് യു ആർ പ്രദീപ് ആദ്യ ദിനത്തിലെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. എൽ ഡി എഫ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ ചേലക്കരയിൽ പൂർത്തീകരിക്കുക എന്നതാണ് തൻ്റെ പ്രധാന ദൗത്യമെന്ന് യു ആർ പ്രദീപ് പറഞ്ഞു.

Also read:മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; സായുധ സംഘം ജിരിബാം ജില്ലയിലെ ഗ്രാമം ആക്രമിച്ചു

ചേലക്കര നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായി. ചേലക്കരയുടെ എം എൽ എ ആയിരുന്ന യു ആർ പ്രദീപിൻ്റെ വരവ് ജനങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ തുടക്കം പല്ലൂരിൽ നിന്നായിരുന്നു വീടുകൾ കയറിയും കടകൾ സന്ദർശിച്ചും പ്രദീപ് വോട്ടഭ്യർത്ഥിച്ചു.

വർഷങ്ങളായി മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന തന്നെ ചേലക്കര നിവാസികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രദീപ് പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും ഒക്കെ ലക്ഷ്യമിട്ടാണ് താൻ വോട്ടർമാർക്കിടയിൽ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിൽ ജനങ്ങൾ ആഗ്രഹിച്ച സ്ഥാനാർത്ഥിയെയാണ് ലഭിച്ചതെന്ന് വോട്ടർമാരും സമ്മതിക്കുന്നു.

Also read:കേപ്പിന്റെ ആദ്യ നഴ്സിങ് കോളേജ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ

ആദ്യ ദിനം ചേലക്കര പഞ്ചായത്തിലെ 24 സ്ഥലങ്ങളിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ പര്യടനം . നാട്ടിലെ പ്രമുഖ വ്യക്തികളെയും സൗഹൃദ കൂട്ടായ്മകളെയും നേരിൽ കണ്ട് യു ആർ പ്രദീപ് വോട്ട് അഭ്യർത്ഥിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്ന് പാണക്കാട് തങ്ങളുമായി കുടിക്കാഴ്ച നടത്തി അടുത്ത ദിവസം മുതൽ മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനം തുടങ്ങാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിലുള്ള കാത്തിരിപ്പിലാണ് ചേലക്കരയിലെ ബി ജെ പി പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News