ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടന പരിപാടി ആരംഭിച്ചു

U R PRADEEP
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ മണ്ഡല പര്യടന പരിപാടി ആരംഭിച്ചു. തിരുവില്വാമലയിൽ  കെ രാധാകൃഷ്ണൻ എം പി പര്യടനം ഉദ്ഘാടനം ചെയ്തു. തിരുവില്വാമല പഞ്ചായത്തിലാണ് ആദ്യദിന പര്യടനം. പഞ്ചായത്തിലെ പാമ്പാടി പാമ്പിൻ കാവിൽ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം കെ രാധാകൃഷ്ണൻ എം പി പര്യടനം ഉദ്ഘാടനം ചെയ്തു.  മൂന്നാം വട്ട തുടർ ഭരണത്തിലേക്കുള്ള   കേളികൊട്ടാകണം ചേലക്കരയിലെ വിധിയെഴുത്തെന്ന് കെ  രാധാകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫ് നേതാക്കളായ സി എസ് സുജാത , എ സി മൊയ്തീൻ, തുടങ്ങിയവർ പങ്കെടുത്തു. തിരുവില്വാമല പഞ്ചായത്തിലാണ് ആദ്യ ദിന പര്യടനം. ഓരോ സ്വീകരണകേന്ദ്രത്തിലും സ്ത്രീകളടക്കം നിരവധി പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തുന്നത്. 4 ദിവസങ്ങളിലായി മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും പര്യടനം പൂർത്തിയാക്കും.
ഇതിനിടെ യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചരണവും പുരോഗമിക്കുകയാണ്.  സ്ഥാനാർത്ഥി രമ്യാ ഹരിദാസിൻ്റെ പ്രചരണം രാവിലെ തിരുമണിയിൽ നിന്നും ആരംഭിച്ചു. എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ ചെറുതുരുത്തി പഞ്ചായത്തിലാണ് ഇന്നത്തെ പ്രചരണം.  കോഴി മാമ്പറമ്പ് ക്ഷേത്രപരിസരത്തു നിന്നുമാണ് പര്യടനം തുടങ്ങിയത്.  യു ഡി എഫ് സംസ്ഥാന നേതാക്കൾ പങ്കെടുത്ത്
കുടുംബയോഗങ്ങളിലേക്ക് കടന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News