അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് തോൽവി ഭയന്ന്: വി ജോയ്

ജാതി പരമാർശത്തിൽ അടൂർ പ്രകാശിന് മറുപടി നൽകി വി ജോയി. അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് തോൽവി ഭയന്നാണെന്ന് വി ജോയ് കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സജീവമാകും മുമ്പേ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കി രണ്ടാംഘട്ട പ്രചാരണത്തിൽ സജീവമാവുകയാണ് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ്. വോട്ടർമാരെ പരമാവധി നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചാണ് രണ്ടാംഘട്ട പ്രചാരണം നടത്തുന്നത്.

ALSO READ: കുഴൽക്കിണറിൽ വീണത് കുട്ടിയല്ല; തെരച്ചിൽ ഊർജിതം

നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും കവലകളിലെ കടകൾ കയറിയിറങ്ങി ആണ് ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. കരകുളത്ത് സ്ഥാനാർത്ഥി എത്തിയപ്പോൾ ആറ്റിങ്ങലിലെ മുൻ എം പി എ സമ്പത്തും പ്രചാരണത്തിൽ വി ജോയ്ക്ക് ഒപ്പം ചേർന്നു.

ALSO READ: ബീഫ് പ്രേമികളെ ഇതിലേ ഇതിലേ…ഈ ഈസ്റ്ററിന് ഒരുക്കാം കിടിലൻ രുചി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News