എൽഡിഎഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജ ടീച്ചറും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജ ടീച്ചറും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കലക്ടറേറ്റിൽ എത്തി, 11 മണിക്കാണ് ഇരുവരും പത്രിക സമർപ്പിക്കുക.

Also read:സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം നാളെ ആരംഭിക്കും

എളമരം കരീം ജില്ലാ കളക്ടർക്കും ശൈലജ ടീച്ചർ കോഴിക്കോട് എ ഡി എമ്മിനും നാമനിർദ്ദേ പത്രിക നൽകും. എളമരം കരീം 7 മണിക്ക് നടുവട്ടത്ത് പേരോത്ത് രാജീവൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കോഴിക്കോട് കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ സ്വാതന്ത്ര്യ സമര പോരാളികൾക്കും സ്മരണാഞ്ജലി അർപ്പിക്കും. ശൈലജ ടീച്ചർ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും പുഷ്പചക്രം അർപ്പിച്ചാണ് പത്രിക നൽകാനെത്തുക. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News