ചേലക്കര ചെങ്കര; ആധിപത്യം ഉറപ്പിച്ച് യു ആർ പ്രദീപ്

U R PRADEEP

ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് 6000 വോട്ടിന് ലീഡ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകൾ മുതൽ തന്നെ യു ആർ പ്രദീപ് ആധിപത്യം ഉറപ്പിക്കുകയാണ്. രണ്ടാമത് യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഏറെ പിന്നിലാണ്.

Also read: ജനവിധി കാത്ത്; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്‌ കൂടിയായിരുന്നു ഇത്‌. 72.77 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത്‌ കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട്‌ ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News