ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങി മുന്നണിയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

ALSO READ: പദ്ധതികൾ വിജയകരം: ന്യൂസിലൻഡിനെ സ്പിന്നിൽ കുരുക്കിയിട്ട് ഇന്ത്യ

ചേലക്കര ടൗണിന് സമീപം മേപ്പാടം മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കണ്‍വന്‍ഷന്‍. മണ്ഡലത്തിലുള്ള ആയിരങ്ങള്‍ മേപ്പാടം മൈതാനിയില്‍ അണിനിരക്കും. കണ്‍വന്‍ഷന്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് ഇടതു മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കണ്‍വന്‍ഷനോടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. തുടര്‍ന്ന് പ്രാദേശിക കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളുമാണ് ക്രമീകരിച്ചിരികുന്നത്. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രിമാരും സംസ്ഥാന നേതാക്കളും പങ്കെടുത്ത് പൊതുയോഗവും സംഘടിപ്പിക്കും. നാടൊട്ടുക്ക് പ്രചരണ ബോര്‍ഡുകളും ചുവരെഴുത്തുകളും നിറഞ്ഞു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രചരണവും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News