വയനാട്ടിൽ എൽഡിഎഫ്‌ മണ്ഡലം കൺവെൻഷനുകൾ നാളെ‌ പൂർത്തിയാവും

SATHYAN MOKERI

വയനാട്ടിൽ എൽഡിഎഫ്‌ മണ്ഡലം കൺവെൻഷനുകൾ നാളെ‌ പൂർത്തിയാവും.മാനന്തവാടി മണ്ഡലം കൺവെൻഷൻ ഇന്ന് നടന്നു.സത്യൻ മൊകേരിയുടെ പ്രചരണം ഇന്ന് നിലമ്പൂർ മണ്ഡലത്തിലാണ്‌.എൽ ഡി എഫ്‌ മണ്ഡലം കൺവെൻഷനുകളും ആദ്യ ഘട്ട ഗൃഹ സന്ദർശ്ശനവും പൂർത്തിയാക്കി സജീവ പ്രചരണ രംഗത്തേക്കിറങ്ങുകയാണ്‌ എൽഡിഎഫ്‌.ബൂത്ത്‌ കൺവെൻഷനുകളും ഈ വാരം പൂർത്തിയാവും.
മുഖ്യമന്ത്രി ആറിന്‌ സത്യൻ മൊകേരിയുടെ പ്രചരണത്തിൽ പങ്കെടുക്കും.മാനന്തവാടി മണ്ഡലം കൺവെൻഷൻ
പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ALSO READ; ‘കത്ത് പുറത്തുപോയത് ഗൗരവതരമായ വിഷയം’; കെ സുധാകരൻ

നാളെ ‌ യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തും. ‌ഏറനാടാണ്‌ എൻഡിഎ സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം.28ന്‌ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി റോഡ്‌ ഷോകളിലും മറ്റും പങ്കെടുത്ത്‌ മടങ്ങും.നേതാക്കളുടെ നേതൃത്വത്തിൽ വീട്‌ കയറിയുള്ള പ്രചരണപ്രവർത്തനങ്ങൾ തുടരുന്നുണ്ട്‌ യു ഡി എഫ്‌.കൂടുതൽ ദേശീയ സംസ്ഥാന നേതാക്കളും വരും ദിവസങ്ങളിലെത്തും.എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്‌ ഇന്ന് ഏറനാടാണ്‌ പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News