തെരഞ്ഞെടുപ്പ് പ്രചാരണം; ഞായറാഴ്ചയും പര്യടനം തുടർന്ന് ഇടത് സ്ഥാനാർത്ഥികൾ

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുമ്പോൾ പര്യടനം തുടർന്ന് ഇടത് സ്ഥാനാർത്ഥികൾ. കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം മുകേഷ് മലയോര മേഖല കേന്ദ്രികരിച്ചായിരുന്നു ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചരണം. നടത്തിയത്.തെന്മലയിൽ ആർ ബി എൽ എസ്റ്റേറ്റിലെ തൊഴിലാളികളെ നേരിട്ട് കണ്ട് മുകേഷ് പിന്തുണ തേടി. ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയും തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും ഇന്ന് പ്രധാന ആരാധനആലയങ്ങൾ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തിയത്. വി. ജോയ് കാട്ടാക്കടയിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും സന്ദർശനം നടത്തി.പത്തനംതിട്ട പാർലമെൻറ് മഢലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം തോമസ് ഐസക്ക് പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം.കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നായിരുന്നു തോമസ് ഐസക്കിന്റെ പര്യടനം ആരംഭിച്ചത്. കിഫ്ബി പദ്ധതി വഴിയാണ് ഇഎംഎസ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.കേരളത്തിലെ ഇടതു സർക്കാരുകൾ നടപ്പാക്കിയ വികസന മാതൃകകൾ ചൂണ്ടിക്കെട്ടി തന്നെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

Also Read: എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കം; വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥി എ എം ആരിഫിൻ്റെ പ്രചരണം ആരംഭിച്ചത്. ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത ആരിഫ് പൾസ് പോളയാേ തുള്ളി മരുന്ന് വിതരണ ചടങ്ങിലും പള്ളികളിലും പ്രചരണത്തിനെത്തി. വൈകിട്ട് ചേർത്തല നഗരത്തിൽ നടന്ന റോഡ് ഷോയിലും ആരിഫ് പങ്കെടുത്തു. മാവേലിക്കരയിലെ ഇടതു സ്ഥാനാർത്ഥി സി എ അരുൺകുമാർ പത്തനംതിട്ട നിയമസഭാ മണ്ഡല പരിധിയിലായിരുന്നു ഇന്നത്തെ പര്യടനം. കോട്ടയം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് ലഭിച്ചത്. ഔദ്യോഗിക പരിപാടികളിൽ രാവിലെ പങ്കെടുത്ത സ്ഥാനാർഥി വൈകിട്ട് എൽഡിഎഫിൻ്റെ നേതൃയോഗത്തിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ജെ ഷൈൻ ടീച്ചർ രാവിലെ കടവന്തറയിലും ഉച്ചക്ക് ശേഷം എളമക്കരയിലുമാണ് പര്യടനം നടത്തിയത്. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിൻ്റെ ഇന്നത്തെ പര്യടനം പുതുക്കാട് മണ്ഡലത്തിൽ നിന്നും ആരംഭിച്ചു. രാവിലെ സുനിൽ കുമാർ വല്ലച്ചിറയിൽ യുവാക്കളുടെ ബൈക്ക് റാലിയിൽ പങ്കെടുത്തു. ഉച്ചക്കുശേഷം പാവറട്ടി പള്ളി സന്ദർശിച്ച വി എസ് സുനിൽകുമാർ മണലൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും പ്രചരണം നടത്തി. ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സി രവീന്ദ്രനാഥ് രാവിലെ അങ്കമാലിയിലും വൈകിട്ട് ആലുവ മേഖലയിലും പ്രചരണത്തിനെത്തി. ഇടുക്കി ജില്ലയിലെ ഉടുമ്പുഞ്ചോല നിയോജക മണ്ഡലത്തിലായിരുന്നു ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് പര്യടനം നടത്തിയത്.

Also Read: തൃശൂർ ചെറുതുരുത്തിയിൽ തീപിടിത്തം; ആളപായമില്ല

കാസർകോഡ് പാർലിമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്ററുടെ പര്യടനം തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നടന്നു എടാച്ചേരി, ഈയക്കാട്, ഇടയിലക്കാട്, പടന്ന കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു. കാലിക്കടവ്, തൃക്കരിപ്പൂർ, തങ്കയം, മാണിയാട്ട്, വേങ്ങാപ്പാറ, മെട്ടമ്മൽ തുടങ്ങിയ സ്ഥലങ്ങളിലും ബാലകൃഷ്ണൻ മാസ്റ്റർ വോട്ടഭ്യർത്ഥിച്ചു. കണ്ണൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജൻ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ പ്രചാരണം നടത്തി. വിവിധ സംഘനടകളുടെ പരിപാടികളിൽ പങ്കെടുത്ത സ്ഥാനാർത്ഥി പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ നിലമ്പൂരിൽ വോട്ടഭ്യർഥിച്ചു. വടകര പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ തലശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി. കോഴിക്കോട് ലോക്‌സഭ മണ്ഡലം എൽഡി എഫ് സ്ഥാനാർത്ഥി എളമരം കരിം ഉച്ച കഴിഞ്ഞ് കുന്ദമംഗലം നിയമസഭ മണ്ഡലത്തിൽ പര്യാനം നടത്തി. മലപ്പുറം എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് മഞ്ചേരി മണ്ഡലത്തിൽ വോട്ടർമാരെ കണ്ടു. സിപിഐഎം മുൻ ജില്ലാ സെക്രട്ടറി സെയ്താലിക്കുട്ടി, മുൻ പാർലമെൻ്റംഗം ടി കെ ഹംസ എന്നിവരുടെ വീടുകൾ സന്ദർശിച്ചു. പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ ഷൊർണൂർ മണ്ഡലത്തിൽ വോട്ടർമാരെ കണ്ടു. ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News