‘പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പ്; ജെയ്ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ’: ഇ പി ജയരാജന്‍

പുതുപ്പള്ളിയിലേക് രാഷ്ട്രീയ തെരഞ്ഞെടുപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് വലിയ പിന്തുണയും അംഗീകാരവും ലഭിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇ പി ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

also read- ‘മുന്‍പ് തൊട്ടരുകില്‍ വന്നിട്ടും കാണാന്‍ കഴിഞ്ഞില്ല; അന്ന് ഒരുപാട് കരഞ്ഞിരുന്നു’; ജെയ്ക്കിനെ കണ്ട് കരഞ്ഞ ഒന്‍പതാം ക്ലാസുകാരി പറയുന്നു

കേന്ദ്രസര്‍ക്കാരിനെതിരേയും ഇ പി ജയരാജന്‍ ആഞ്ഞടിച്ചു. മതരാഷ്ട്രം സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. വര്‍ഗീയതയെ അടിസ്ഥാനമാക്കി രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇന്ത്യയില്‍ വര്‍ഗീയത ആളികത്തിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

also read- വോട്ട് ചോദിച്ചെത്തിയ ജെയ്ക്കിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് ജെയ്ക്ക്; വീഡിയോ വൈറല്‍

കേരളം ഇനിയും പുരോഗമിക്കണം. പണമില്ലെങ്കിലും പണം ഉണ്ടാക്കി കേരളത്തെ രക്ഷിക്കും. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കിടങ്ങൂരില്‍ യുഡിഎഫ്-ബിജെപി ഐക്യമുണ്ട്. മണിപ്പൂരില്‍ കലാപം ഉണ്ടാകുന്നവരുമായിട്ടാണ് കോണ്‍ഗ്രസ് സംഘം ചേരുന്നത്. ഏറ്റൂമാനൂരിലും യുഡിഎഫും ബിജെപിയും ഒന്നിച്ച് അവിശ്വാസത്തെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സഹയാത്രിക്കരെന്നും ഇ പി ജയരാജന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News