മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്; തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കും: ഇ പി ജയരാജൻ

തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടിയാണ് കേരള സർക്കാരിൻറെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്തിന് മാതൃകയാണ് കേരള സർക്കാർ നടപടി. ഈ രംഗത്ത് നിലനിൽക്കുന്ന ദുഷ്പ്രവണതകളെ അവസാനിപ്പിക്കണം. മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനനുസരിച്ചുള്ള പൊലീസ് നടപടിയും തുടരുകയാണ്.

Also Read: കുരുക്ക് മുറുകി മലയാള സിനിമാ ലോകം ; മണിയൻപിള്ള രാജുവിനും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കുമെതിരെ കേസെടുത്ത് പൊലീസ്

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. ഒരാളോടും പ്രത്യേക മമതയോ സംരക്ഷണമോ സർക്കാർ ചെയ്യുകയില്ല. തെറ്റുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുറ്റവാളികളെ സംരക്ഷിക്കാൻ ആരും ശ്രമിക്കരുത്. എല്ലാ എംഎൽഎമാർക്കും ഒരേ നിയമമാണ്. തെറ്റ് ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ല. ധാർമികമായ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News