അന്നാ സെബാസ്റ്റ്യൻ്റെ മരണം, അമിത ജോലിഭാരം ഏൽപ്പിക്കുന്ന തൊഴിൽകേന്ദ്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം; ടി പി രാമകൃഷ്ണൻ

T P RAMAKRISHNAN

അമിത ജോലിഭാരത്തെ തുടർന്ന് മരണപ്പെട്ട അന്നാ സെബാസ്റ്റ്യൻ്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇതു സംബന്ധിച്ചുള്ള ധനകാര്യ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും തൊഴിൽ സ്ഥലത്ത് സമ്മർദ്ദം ഉണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 16 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതി തൊഴിൽ കേന്ദ്രങ്ങളിൽ ഉണ്ടാകരുതെന്നും ഇതിനായി കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തൃശ്ശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പൂരം അലങ്കോലമായെന്നത് വസ്തുതയാണ്. എന്നാൽ റിപ്പോർട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും എം.എം. ലോറൻസിൻ്റെ മരണവുമായി ബന്ധപ്പെട്ട് കിടപ്പിൽ ആയിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞ കാര്യമാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണം എന്നുള്ളതെന്നും കുടുംബാംഗങ്ങൾ ഇക്കാര്യം അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിലുള്ള പാർട്ടി നിലപാട് എറണാകുളം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നടൻ സിദ്ദിഖിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബഫർ സോൺ വിഷയത്തിൽ ഇടത് പക്ഷം മലയോര മേഖലയിലെ ജനങ്ങൾക്ക് ഒപ്പമാണെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തിൽ താമരശ്ശേരി ബിഷപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും കർഷകരെ സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെയും ലക്ഷ്യമെന്നും ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട് പറയുന്നതിനെക്കാൾ കൂടുതൽ ഭാഗം ഉൾപ്പെടുത്താൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News