”അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നത് എന്തോ ഒളിഞ്ഞുകിടക്കുന്നത് കൊണ്ട്, സമഗ്ര അന്വേഷണം വേണം’: ടിപി രാമകൃഷ്ണൻ

tp ramakrishnan

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചില സംശയങ്ങളുണ്ടായ സമയത്താണ് ഉദ്യോഗസ്ഥർ അവിടെ പരിശോധന നടത്താൻ ശ്രമിച്ചത്. ഈ പരിശോധനകൾ കോൺഗ്രസ് തടയുന്നതിനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് വാർത്തകളിൽ നിന്ന് മനസിലായത്. ബിജെപിക്കെതിരായി വലിയ കുഴൽപ്പണ ആരോപണങ്ങൾ കേരളത്തിൽ നടക്കുന്ന സാഹചര്യമാണിത്. പാലക്കാട് നടന്നത് പൊലീസ് അന്വേഷണമാണെന്നും, പൊലീസിപ്പോൾ ഉള്ളത് ഇലക്ഷൻ കമ്മീഷന്റെ കീഴിലുമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

Also Read; നിർണായക ദൃശ്യങ്ങൾ കൈരളി ന്യൂസിന്; പണം മാറ്റുന്നതിന് മുൻപ് നേതാക്കൾ പുറത്തിറങ്ങി

സ്വാഭാവികമായും ഇത്തരമൊരു അന്വേഷണം നടക്കുമ്പോൾ അതുമായി സഹകരിക്കുക എന്നതാണ് നമ്മളെല്ലാവരും ചെയ്യേണ്ടത്. അന്വേഷണത്തിനെ തടയുന്ന സമീപനമുണ്ടാകുമ്പോൾ അതിനർത്ഥം എന്തോ മറക്കാനുള്ളതുകൊണ്ടാണ്. അതുകൊണ്ട് ഈ പ്രശ്നത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് നിലപാടെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Also Read; ‘തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സാധാരണം; പരാതിയുള്ളവര്‍ നിയമപരമായി നീങ്ങട്ടെ…’: എകെ ബാലൻ

News summary; LDF Convener TP Ramakrishnan reaction on Palakkad hotel raid issue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News