ഇപിയുടെ പേരിലുള്ള പുസ്തക വിവാദത്തിൽ തുടരന്വേഷണം വേണം, ഡിസി ബുക്സിൽ നിന്നും ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യം; ടി പി രാമകൃഷ്ണൻ

t p ramakrishnan

ഇപിയുടെ പേരിലുള്ള പുസ്തക വിവാദത്തിൽ തുടരന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ ഡിസി ബുക്സിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുത്ത ഡിസി ബുക്സിൻ്റെ നടപടി സ്വാഗതാർഹമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നേരത്തെ, പുസ്തകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച ഘട്ടത്തിൽ തന്നെ വിഷയത്തിൽ ഇ.പി. ജയരാജൻ ഇക്കാര്യത്തിലെ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ALSO READ: വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുമായി വനം വകുപ്പ്

ഇപി പറയാത്ത പല കാര്യങ്ങളുമാണ് പുസ്തകത്തിൽ ഉണ്ടായിരുന്നതെന്നും പുസ്തകം എഴുതാൻ ഇപി ആർക്കും കരാർ നൽകിയിരുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പാർട്ടിക്ക് ഇപിയെ പൂർണ വിശ്വാസമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പാർട്ടി പ്രത്യേകമായൊരു അന്വേഷണം നടത്തില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് LDF ന് കിട്ടിയിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News