‘യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നത്’: ടിപി രാമകൃഷ്ണന്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ദീര്‍ഘകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വിപ്ലവകാരിയാണ് യെച്ചൂരിയെന്നും സഖാവ് ഇഎംഎസിന്റെ ശിക്ഷണത്തില്‍ ആശയരംഗത്ത് ചരിത്രപരമായ കടമ നിറവേറ്റാന്‍ സാധിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ALSO READ:  ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ജെഎന്‍യു വിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സഖാവ് യെച്ചൂരി അഖിലേന്ത്യാ തലത്തിലേക്ക് ഉയര്‍ന്നുവന്നത്. കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും അദ്ദേഹം സുപരിചിതനെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരള ഹൗസ് നോർക്ക റൂട്ട്സ് എൻ.ആർ.കെ ഡെവലപ്മെൻ്റ് ഓഫീസറായി എസ്. സുഷമബായി ചുമതലയേറ്റു

യെച്ചൂരിയുടെ മരണത്തിലുള്ള അഗാധമായ ദുഃഖം സിപിഐഎം സംസ്ഥാന കമ്മിറ്റി രേഖപ്പെടുത്തി. സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം എകെജി സെന്ററില്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News