കേന്ദ്ര സർക്കാർ ഭീകര രാഷ്ട്രമായ ഇസ്രയേലിനെ പിന്തുണച്ചു; വിമർശനവുമായി ഇ പി ജയരാജൻ

കേന്ദ്ര സർക്കാർ ഇസ്രയേലിനെ പിന്തുണച്ചതിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുൻപ് ഇന്ത്യ പലസ്തീൻ ജനതയ്‌ക്കൊപ്പമായിരുന്നു. എന്നാൽ ഭീകര രാഷ്ട്രമായ ഇസ്രയേലിനെ പിന്തുണയ്ക്കാനാണ് ബി ജെ പി സർക്കാരിന്റെ തീരുമാനം. നരസിംഹ റാവുവിന്റെ കാലത്താണ് ചില മാറ്റങ്ങൾ വന്നതെന്നും ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന അക്രമം ലോകത്തിന് വലിയൊരു ഭീഷണിയാണ് ഉയർത്തുന്നതെന്നും ജയരാജൻ പറഞ്ഞു.

Also read:‘അമ്മയെപ്പോലെതന്നെ കുഞ്ഞാറ്റയും’; ഏറെ നാളിന് ശേഷം ഒറ്റ ഫ്രെമിൽ ഉർവശിയുംമകളും; സന്തോഷത്തിൽ ആരാധകർ

പലസ്തീൻ ജനതയുടെ ചെറിയ ഭാഗമെ ഇപ്പോൾ പലസ്തീനിൽ ഉള്ളൂ എന്നും ബാക്കി ഉള്ളവരെ അവിടെനിന്ന് ആട്ടിയോടിച്ചുവെന്നും ജയരാജൻ പറഞ്ഞു. ആ ജനങ്ങളുടെ വികാരമാണ് പലസ്തീനിൽ വളർന്നു വരുന്നത് എന്നും അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് എത്രകാലം സഹിക്കാൻ കഴിയും എന്നും കൂട്ടിച്ചേർത്തു. യുദ്ധത്തിന് കുട പിടിക്കുന്നതും കൂട്ടുനിൽകുന്നതും അമേരിക്കയാണെന്നും ജയരാജൻ വിമർശിച്ചു. അസഹനീയമായ സാഹചര്യത്തിൽ നിന്ന് ചെറുത്തുനിൽപ്പിലേക്കാണ് പലസ്തീൻ എത്തിയത് എന്നും ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here