പിവി അൻവറിന്റെ പൊതുയോഗം: സിപിഐഎമ്മിന് വേവലാതിയില്ലെന്ന് ടി പി രാമകൃഷ്ണൻ

ldf convenor

പി വി അൻവർ പൊതുയോഗം നടത്തിയതിൽ സിപിഐഎമ്മിന് വേവലാതി ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഎമ്മിനുള്ളിലെ വിഷയമല്ല ഇതെന്നും സിപിഎം അണികൾ ഭദ്രമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; കോഴിക്കോട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

അൻവർ ഇന്നലെ നടത്തിയ പൊതുയോഗത്തിലെ ആൾക്കൂട്ടം കാര്യമാക്കുന്നില്ലെന്നും സിപി ഐ എമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറിനെതിരെ കേസെടുത്തത് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY: LDF convenor responses to public meeting held by P V Anwar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration