കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കും; എഡിജിപി വിഷയം പരിശോധിച്ച് വരികയാണെന്ന് ടിപി രാമകൃഷ്ണൻ

T P Ramakrishnan

എഡിജിപി വിഷയം പരിശോധിച്ച് വരികയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.”റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.എഡിജിപി വീഴ്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം.”- അദ്ദേഹം പറഞ്ഞു.

ALSO READ; നാട് നടുങ്ങിയ ആ ദിനം; ഷിബിനെ ഇല്ലാതാക്കിയ കൊടുംക്രൂരത ‘വെറുതെവിടാതെ’ ഹൈക്കോടതി

തൂണേരി ഷിബിൻ വധക്കേസിലെ ഹൈക്കോടതിവിധി സ്വാഗതാർഹം ആണെന്നും അദ്ദേഹം പ്രതികരിച്ചു. തോമസ് കെ തോമാസമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.തോമസ് കെ തോമസ് മന്ത്രിസ്ഥാനം ഇടതുമുന്നണിയുടെ മുന്നിൽ വന്നിട്ടില്ല എന്നും തോമസ് കെ തോമസ് മാത്രം വിചാരിച്ചാൽ മന്ത്രിയാകില്ല, എൻസിപിയുടെ മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് ആ പാർട്ടി എന്നതിൽ തർക്കമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News