ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകും, എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിക്കുക പ്രധാന ലക്ഷ്യം: എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകുമെന്നും എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

ALSO READ:  വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നു: കേന്ദ്ര സര്‍ക്കാരിനെതിരെ ടിപി രാമകൃഷ്ണന്‍

എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് ആയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് വലിയ മുന്നേറ്റം സാധ്യമാകും. ചേലക്കര ഇടതുമുന്നണിക്ക് ഒപ്പമുള്ള സീറ്റ്. പാലക്കാട് വയനാടും വലിയ മുന്നേറ്റം ഉണ്ടാക്കും. നവംബര്‍ 6 മുതല്‍ 10 വരെ മുഖ്യമന്ത്രി 3 മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമോ എന്നത് തീരുമാനിക്കേണ്ടത് ജനങ്ങള്‍. സാധാരണ രീതിയില്‍ ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിനെ ബാധിക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ആ ചിത്രം കണ്ടത് മുതലാണ് താൻ ഐശ്വര്യയുടെ ആരാധകനായത്’; വെളിപ്പെടുത്തി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി

വര്‍ഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. ബിജെപിക്കൊപ്പം യുഡിഎഫിനെയും പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. പാലക്കാട് മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫുമായി മാറിക്കഴിഞ്ഞു. പഴയ രാഷ്ട്രീയ സാഹചര്യം മാറിക്കഴിഞ്ഞു. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം വനിതാ പൊലീസ്‌ കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം; ആയൽവാസി അറസ്റ്റിൽ: സംഭവം യുപിയിൽ

ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കും. ഷാഫിക്ക് വോട്ട് ചെയ്യുക എന്നൊരു നിലപാട് എല്‍ഡിഎഫ് എടുത്തിട്ടില്ല. ഒരുതരത്തിലെ കൂട്ടുകെട്ടും ധാരണയും ഷാഫിയെ വിജയിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ചിട്ടില്ല. അന്‍വന്‍ ഒരു വെല്ലുവിളി അല്ല. ഇടതുപക്ഷ മുന്നണിയെ അന്‍വര്‍ വിട്ടപ്പോള്‍ അദ്ദേഹത്തെയും ഞങ്ങള്‍ വിട്ടുവെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.കെ സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം കടുത്ത രാഷ്ട്രീയ ശത്രുതയുടെ ഭാഗമായിട്ടാണെന്നും നേതാവിനെ തകര്‍ക്കുക നേതൃത്വത്തെ പൊളിക്കുകയാണ് ലക്ഷ്യം. പക്ഷേ അത് കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News