വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നു: കേന്ദ്ര സര്‍ക്കാരിനെതിരെ ടിപി രാമകൃഷ്ണന്‍

പലസ്തീന്‍, ഉക്രൈന്‍ യുദ്ധം ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ തീക്ഷണമായി ബാധിക്കുമെന്നും വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പിരാമകൃഷ്ണന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘ജേക്കബ്ബേട്ടൻ യാത്രയായി,പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്ക് വേണ്ടി എപ്പോഴും ധീരമായി നിന്ന ചരിത്രമാണ് സഖാവിനുള്ളത്’: സിപിഐഎം നേതാവിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്

വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം ഇതുവരെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിജീവിച്ചവരെ പൂര്‍ണതോതില്‍ പുനരധിവസിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര സഹായം ലഭിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. വീണ്ടും ഈ ആവശ്യം കേരളം ഉന്നയിക്കുന്നു. മാതൃകാപരമായ പുനരധിവാസമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ല. കേന്ദ്രം സമീപനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News