തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചേലക്കരയിൽ ഇടതുപക്ഷം തോറ്റാലെ ഭരണവിരുദ്ധം എന്ന് പറയാൻ സാധിക്കൂ എന്നാണ് കെസി വേണുഗോപാൽ പറഞ്ഞിരുന്നത്. പക്ഷേ ഇടതുപക്ഷത്തിന് അനുകൂലമായി തന്നെയാണ് ജനങ്ങൾ ചിന്തിച്ചതെന്ന് ടിപി രാമകൃഷ്ണൻ. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നമ്മുടെ നാടിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read; ഭരണവിരുദ്ധ വികാരമില്ല എന്നാണ് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത്: മന്ത്രി എം.ബി രാജേഷ്
“പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആദ്യം ആഹ്ലാദപ്രകടനവുമായി എത്തിയത് എസ്ഡിപിഐ. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിന് ഒപ്പം സജീവമായി അണിനിരന്നു. ഇതിനായി മുസ്ലിം ലീഗ് വഹിച്ച പങ്കും വലുതാണ്. ഇത് മതനിരപേക്ഷതയ്ക്ക് നല്ലതല്ല. ചേലക്കര വിധി ജനങ്ങൾ ഇടതുപക്ഷ സർക്കാരിനൊപ്പം എന്ന തെളിയിക്കുന്നതാണ്”, ടിപി രാമകൃഷ്ണൻ പറഞ്ഞു.
പാലക്കാട് നേരത്തെ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായിരുന്നു. യുഡിഎഫിന്റെ ഭൂരിപക്ഷം കൂട്ടിയത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് കാരണമെന്ന് ടിപി രാമകൃഷ്ണൻ. വയനാട്ടിൽ ഭൂരിപക്ഷം വർദ്ധിച്ചെങ്കിലും യുഡിഎഫിന് ലഭിച്ച വോട്ടുകൾ കുറഞ്ഞു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയല്ലെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Also Read; ഈ വിജയം രാഷ്ട്രീയത്തിനുമതീതം; യുആർ പ്രദീപ് എന്ന ചേലക്കരയുടെ ജനകീയ നേതാവ്
അതേസമയം, സരിൻ ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ മുതൽക്കൂട്ടാണെന്നും, സരിൻ ഇനിയും മുൻപന്തിയിൽ ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സരിൻ വന്നതിനുശേഷം എൽഡിഎഫിന്റെ വോട്ട് വർദ്ധിക്കുകയാണുണ്ടായത്. സരിൻറെ സ്ഥാനാർത്ഥത്തിൽ എൽഡിഎഫിന് ഒരു പിശകും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here