‘എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ല; സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നു’: ടി പി രാമകൃഷ്ണൻ

TP Ramakrishnan

എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും, അത് വിലപ്പോകില്ലെന്നും ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ദി ഹിന്ദു പത്രത്തിലെ പരാമർശം മുഖ്യമന്ത്രി നടത്തിയിട്ടില്ല. ദി ഹിന്ദു പത്രം അതിൽ ഖേദം പ്രകടിപ്പിച്ചതാണ്, എന്നിട്ടും വിവാദം ഉണ്ടാക്കുന്നു. അത് ശരിയല്ലാത്ത രീതിയാണ്. പാർട്ടിയും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതാണ്. ഇതിൽ മറ്റൊരു വ്യക്തത ആവശ്യമില്ല, ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Also Read; ഒരു മാസം നീണ്ട പ്രചാരണത്തിന് അവസാനം ; 90 സീറ്റുകളിലേക്കുള്ള ഹരിയാന തെരഞ്ഞെടുപ്പ് നാളെ

എൻസിപി മന്ത്രി മാറ്റം എൽഡിഎഫിൽ വന്നിട്ടില്ല. അവർ എൽഡിഎഫിൽ ഉന്നയിക്കുമ്പോൾ നോക്കാം. ഇക്കാര്യത്തെക്കുറിച്ച് എൻസിപി പറയട്ടെ എന്നും ടിപി രാമകൃഷ്ണൻ. അതേസമയം കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഒരു വാക്ക് പോലും കേരത്തിന് അനുകൂലമായി നടത്താത്തയാളാണ് വി മുരളീധരൻ. കേരളത്തിന്‌ അർഹമായത് കിട്ടരുത് എന്നാണ്‌ ബിജെപി നിലപാട്. സംസ്ഥാന സർക്കാറിനോടുള്ള എതിർപ്പിൽ കേന്ദ്രം ജനങ്ങളെ ഉപദ്രവിക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് മുരളീധരനെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Also Read; സംസ്ഥാനത്ത് 30 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

News Summary; LDF Convenor TP Ramakrishnan said that minorities are not alienated from LDF

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News