‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട് ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലം’; തെരെഞ്ഞെടുപ്പ് തീയതി മാറ്റത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ

t p ramakrishnan

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കംമീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒക്ടോബർ 15 നു തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായ ഡോ. പി സരിൻ നവംബർ 20 ന് തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചിരുന്നുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട് ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത് എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ALSO READ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മാവേലിക്കരയിൽ സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാടെ ജനതയ്ക്ക് സുഗമമായി സമ്മതിദാന അവകാശം വിനിയോഗിക്കാൻ അവസരമൊരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ എൽഡിഎഫ് സംസ്ഥാനക്കമ്മിറ്റി സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News