ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റും ജയിക്കുകയാണ് ലക്ഷ്യം: ഇ പി ജയരാജന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളും ജയിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. 20 സീറ്റും ജയിക്കുമെന്ന് പറയുന്ന യുഡിഎഫിന് എല്ലാ കാലത്തും ചക്ക തലയില്‍ വീ‍ഴുമെന്ന് കരുതേണ്ടന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. പുതുപ്പള്ളിയില്‍ ഉണ്ടായത് സഹതാപ തരംഗം തന്നെയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിന്‍റെ ഭാഗമാണ് സോളാർ കേസ്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയത് കോൺഗ്രസ്
കൊണ്ടു വന്ന അടിയന്തര പ്രമേയവും കൊണ്ട് ഓടേണ്ടി വന്നു. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ വിവാദമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ലെന്നും കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പുതിയ നിപ കേസുകൾ ഒന്നുമില്ല, വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി: മന്ത്രി വീണാ ജോർജ്

മന്ത്രിസഭാ പുന:സംഘടന, മന്ത്രിമാരുടെ മാറ്റം എന്നിങ്ങനെയൊന്നും സിപിഐഎമ്മും മുന്നണിയും ചർച്ച ചെയ്തിട്ടില്ല. വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സർക്കാരിലും മുന്നണിയിലും കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ഇപി പറഞ്ഞു.

ALSO READ: കെ സുധാകരൻ തീരുമാനിക്കണ്ട, കെപിസിസി തീരുമാനം അട്ടിമറിച്ച്‌ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News