ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാലിന് വടക്കഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന കൺവെൻഷൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, മന്ത്രിമാരായ എം ബി രാജേഷ്, തുടങ്ങി മന്ത്രിമാരും വിവിധ ഘടക കക്ഷി നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കും.ആലപ്പുഴ, കോട്ടയം,മണ്ഡലം കൺവെൻഷനുകളും ഇന്ന് നടക്കും.

കോട്ടയം ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ശാസ്ത്രി റോഡിലെ സിഎസ്‌ഐ ബില്‍ഡിങിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ, എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് ലതിക സുഭാഷ്, രാഷ്ട്രീയ ജനതാദള്‍ പ്രതിനിധി ഇ പി ദാമോദരന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ്- എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി,ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുംV

ALSO READ: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട സ്ഫോടനം; ഒരു മരണം

അതേസമയം തിരുവനന്തപുരം പാര്‍ലമെന്റില്‍ ഇടതു സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ഒന്നാംഘട്ടം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തിലേക്ക്. ആവേശം ചോരാതെ തെരഞ്ഞെടുപ്പ് കണ്‍വെന്‍നിലും പങ്കെടുത്തത്് ആയിരങ്ങളാണ്. കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ALSO READ: സൗദി അറേബ്യയില്‍ ടിവി റിപ്പോര്‍ട്ടറെ ‘അപമര്യാദയായി’ എഐ റോബോര്‍ട്ട് സ്പര്‍ശിച്ചെന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശനങ്ങള്‍ കടുക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News