എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം; പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്

എൽഡിഎഫ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം ആകും. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകും. പാര്‍ലമെന്‍ന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.ആദ്യഘട്ടപ്രചരണത്തില്‍ ലഭിച്ച മുന്‍തൂക്കത്തിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.

ALSO READ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ഇന്ന് ആലത്തൂർ ,ആലപ്പുഴ, കോട്ടയം,മണ്ഡലം കൺവെൻഷനുകൾ നടക്കും. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലിന് വടക്കഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന കൺവെൻഷൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, മന്ത്രിമാരായ എം ബി രാജേഷ്, തുടങ്ങി മന്ത്രിമാരും വിവിധ ഘടക കക്ഷി നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കും.

കോട്ടയം ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

ALSO READ:കട്ടപ്പന കക്കാട്ടുകടയിൽ നടന്നത് ഇരട്ടക്കൊലപാതകമെന്ന് കുറ്റസമ്മത മൊഴി; ഇന്ന് തെളിവെടുപ്പ് നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News