ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ചു; എപി അബ്‌ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കു വേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥന നടത്തിയ സാഹചര്യത്തിലാണ് പരാതി. എൽഡിഎഫ് തൃശൂർ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പി രാജേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ALSO READ: സാരി വിറ്റ പണം നവ്യാ നായർ നൽകിയത് ഇവിടേക്ക് ; വിമർശകർ പോലും കൈയടിച്ചു

ശ്രീരാമൻറെ പേര് പറഞ്ഞ് സുരേഷ് ഗോപിക്ക് വേണ്ടി വോട്ടുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ള കുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയത്. തൃശ്ശൂർ പാർലമെൻറ് മണ്ഡലം എൽഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും സി പി ഐ നേതാവുമായ കെ പി രാജേന്ദ്രനാണ് പരാതി നൽകിയിട്ടുള്ളത്. ജില്ലാ വരണാധികാരി കൂടിയായ തൃശൂർ ജില്ലാകളക്ടർക്ക് കൈമാറിയ പരാതിയുടെ പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കൈമാറിയിട്ടുണ്ട്.

എൻഡിഎയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആയിരുന്നു എ പി അബ്ദുള്ളക്കുട്ടി വിവാദ പരാമർശം നടത്തിയത്. സിപിഐഎമ്മുകാർ പോലും ശ്രീരാമനെ മനസിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ പ്രസംഗം. ഇരിങ്ങാലക്കുട ഠാണാവിലെ പൂതംകുളം മൈതാനിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് അബ്ദുള്ളക്കുട്ടി ശ്രീരാമൻറെ പേര് ആവർത്തിച്ചു പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചത്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 123 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം 171 – C വകുപ്പു പ്രകാരവും കുറ്റകരവും ശിക്ഷാർഹവുമായ നടപടിയാണ് ഇതെന്നും, വിശദമായ അന്വേഷണം നടത്തി സുരേഷ്ഗോപിക്കും, എ പി അബ്ദുള്ളക്കുട്ടിക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 4.5 കിലോ തൂക്കമുള്ള മുഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News