തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദ്ദേശപത്രികകൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് കാട്ടിയാണ് പരാതി.
ALSO READ: ‘വീട്ടിലിരുന്ന് കൂടുതൽ പണം നേടാം’- ജോലിയല്ല, എട്ടിന്റെ പണി കിട്ടുമെന്ന് പൊലീസ്; മുന്നറിയിപ്പ്
രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്ങ്മൂലത്തില്‍ മറച്ചുവെച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ആവണി ബന്‍സല്‍ പരാതി നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ക്കാണ് അവര്‍ പരാതി നല്‍കിയത്. ഇത്തരം നടപടികള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ പത്രിക തള്ളണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here