വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണം; പരാതി നൽകി എല്‍ഡിഎഫ്

ldf

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്. വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം പതിച്ച ഭക്ഷ്യക്കിറ്റുകള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മദ്യവും പണവും ഒഴുക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കള്ളപ്പണം ഒഴുക്കുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.

also read: വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യ കിറ്റുകൾ ദുരന്തബാധിതർക്ക് നൽകിയ സംഭവം, ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോൺഗ്രസ്‌ കള്ളപ്പണത്തിനു പുറമെ മദ്യവും ഒഴുക്കുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ ആരോപിച്ചിരുന്നു.  നേരായ വഴിക്ക്‌ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നുറപ്പായപ്പോൾ അധാർമികമായ മാർഗം ഉപയോഗിക്കുകയാണ്‌. മദ്യവും പണവും ഒഴുക്കുന്നതിനെതിരെ എൽഡിഎഫ്‌ പ്രവർത്തകർ ജാഗ്രത പുലർത്തും.

കള്ളപ്പണവും മദ്യവും ഒഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. 1306 ലിറ്റർ സ്‌പിരിറ്റാണ്‌ ചിറ്റൂരിൽ കോൺഗ്രസ്‌ പ്രവർത്തകന്റെ വീട്ടിൽ നിന്ന്‌ പിടിച്ചത്. പിടിയിലായ ആളുടെ പിതൃസഹോദരൻ ജില്ലാപഞ്ചായത്തംഗമായ കോൺഗ്രസ്‌ നേതാവാണ്‌.സ്‌പിരിറ്റ്‌ സൂക്ഷിച്ചത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌. ഈ സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കളും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണമില്ലാത്തത്‌ എന്താണ്‌. സ്‌പിരിറ്റ്‌ പിടിച്ചത്‌ മന്ത്രിയുടെ ഗൂഡാലോചനയാണെന്ന്‌ പറയുമായിരിക്കും. ഹോട്ടലിൽ നിന്ന്‌ തൊണ്ടിമുതൽ പിടിക്കാനായില്ല. ചിറ്റൂരിൽ നിന്ന്‌ തൊണ്ടിമുതൽ കൈയ്യോടെ പിടിച്ചു. കൈയ്യോടെ പിടിച്ചപ്പോൾ ഇവർക്ക്‌ മിണ്ടാട്ടമില്ല എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News