തീരമേഖലയെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍. കടലാക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കും. തിരുവനന്തപുരം പൂന്തുറ തീരത്തെ കടലേറ്റത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി സ്ഥലം സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ വിലയിരുത്തി.
പൂന്തുറയില്‍ സ്ഥാപിച്ച ജിയോ ട്യൂബ് പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതിനാല്‍ ഈ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ തീരമേഖലയിലും നടപ്പാക്കും. പൂന്തുറയിലെ പദ്ധതി 5 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മിക്കുന്നതിന് കിഫ്ബിയാണ് തുക വകയിരുത്തിയിട്ടുള്ളത്.
തിരുവനന്തപുരം പൂന്തുറ പള്ളി മുതല്‍ ചെറിയമുട്ടം വരെയുള്ള പദ്ധതിക്ക് 20 കോടി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തീരദേശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പാറകളുടെ ഉപയോഗം കുറച്ചുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here