സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചുവെന്ന് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപറേഷനുകൾക്ക് 18 കോടിയും വകയിരുത്തി.
ALSO READ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: കണ്ടെയ്നർ നീക്കം രണ്ടുലക്ഷം കടന്നു; ഇതുവരെ എത്തിയത് 102 കപ്പലുകൾ
ഈ സാമ്പത്തിക വർഷം ഇതുവരെ 10,011 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയത്. കേന്ദ്ര സർക്കാർ നയങ്ങൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
NEWS SUMMERY: Minister KN Balagopal informed that 211 crore rupees have been allocated for the three-tier panchayats and municipal bodies of the state.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here