ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തു; എ വിജയരാഘവൻ

A Vjiayaraghavan

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവ​ഗണനക്കെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം എല്ലാ ജില്ലകളിലും നടക്കുകയാണ്. ഏറ്റവും ഭയാനകരമായ പ്രകൃതിക്ഷോഭമുണ്ടായ വയനാട്ടിലെ ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ നെഞ്ചോട് ചേർത്തുപിടിച്ചുവെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ. പാലക്കാട് എൽഡിഎഫ് സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും ഭയാനകരമായ പ്രകൃതിക്ഷോഭമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തമേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കേരള സർക്കാർ നടത്തിയത്. ദുരന്തബാധിതരായ ഒരോ കുടുംബത്തെയും സർക്കാർ സംരക്ഷിച്ചുവെന്നും അദ്ദേ​ഹം പറഞ്ഞു.

Also Read: കേന്ദ്രത്തിന് കേരളത്തോട് അസഹിഷ്ണുത, നരേന്ദ്രമോദി മൂന്നര കോടി മലയാളികളെ അപമാനിക്കുന്നു; ഇ പി ജയരാജൻ

വളരെ സമഗ്രമായ രീതിയിലാണ് പുനരധിവാസ പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ അവരുടെ ചുമതല നിർവഹിച്ചില്ല എന്നും എ വിജയരാഘവൻ പറഞ്ഞു.

മോദി വയനാട്ടിൽ വന്നപ്പോൾ മനുഷ്യത്വമുള്ളയാളാണെന്ന് കരുതി. അതൊരു തെറ്റായിരുന്നു. അങ്ങനെ ചിന്തിച്ചത് തന്നെ ഒരു കുറ്റമാണ്. കേരളത്തിനു വേണ്ടി കേന്ദ്രം ഒന്നും തന്നില്ല. മോദി സഹായം നൽകുന്നത് മോദിയുടെ ചിത്രം വയ്ക്കുന്നവർക്ക് മാത്രമാണെന്നും എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രം സഹായിക്കുന്നത് രണ്ട് പേരെ മാത്രമാണ് അദാനിയെയും അംബാനിയെയും എന്നും അദ്ദേഹം പറഞ്ഞു.

Also Read: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

പക്ഷെ കേരളത്തിലെ മാധ്യമങ്ങൾക്ക് വയനാടിന് സഹായം ആവശ്യപ്പെട്ട പിണറായി വിജയൻ മോശമായ ആളും, പണം തരാത്ത നരേന്ദ്ര മോദി നല്ലയാളുമാണ്. അങ്ങനെയാണ് മാധ്യമങ്ങൾ പറയുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ കേരളം സമർപ്പിച്ചില്ലെന്ന് പറയുന്നത് വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഗവർണറെ കൊണ്ട് ഒരു ഉപകാരമേ ഉണ്ടായിട്ടുള്ളു. രാജ്ഭവനിലെ ചെടിച്ചട്ടിയിൽ തുപ്പിയതിനാൽ ചെടികൾ നന്നായി
മുറിക്കി തുപ്പുക മാത്രമേ ഗവർണർ ചെയ്തുള്ളൂ എന്നും എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News