എല്ലാ ചികിത്സാരീതികളെയും എല്‍ഡിഎഫ് സര്‍ക്കാർ അംഗീകരിക്കുന്നു: എം വി ഗോവിന്ദന്‍

എൽഡിഎഫ് സർക്കാർ എല്ലാ ചികിത്സാരീതികളെയും ഒരുപോലെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ‘പൊളിറ്റിക്കൽ ലീഡർഷിപ് സോളിഡാരിറ്റി’ മീറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ALSO READ: മലപ്പുറത്തിന്‌ സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഓവറോൾ

എല്ലാ ചികിത്സാരീതികളെയും തുല്യമായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമ നിർമാണമാണ് കേരള നിയമസഭ നടത്തിയിട്ടുണ്ട്‌. മുമ്പ് ആയുർവേദവും അലോപ്പതിയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു എന്നും ഇപ്പോൾ അത്തരമൊരു ഏറ്റുമുട്ടൽ കുറഞ്ഞുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കുറേക്കാലമായി ആയുർവേദത്തിന് എതിരായ പ്രചാരം നടക്കുന്നുവെന്നത് വാസ്തവമാണ്. ആയുർവേദം ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ഇപ്പോൾ മാറിക്കഴിഞ്ഞു.

ALSO READ: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം

കൂടുതൽ ഗവേഷണങ്ങൾ ആയുർവേദത്തിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കാൻ ആവശ്യമാണ്. ഭിഷഗ്വരന്മാരും പഠിതാക്കളും പങ്കാളികളും ഉൾപ്പെടുന്ന സമൂഹം ആയുർവേദത്തെ ശാസ്ത്രീയമായി നവീകരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബിനോയ് വിശ്വം എംപി, ബിജെപി നേതാവ് ജോർജ് കുര്യൻ, എഎംഎഐ സെക്രട്ടറി കെ സി അജിത് കുമാർ, ഡോ. ഇട്ടുകുഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News