‘കേരള ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ല’; ടി.പി രാമകൃഷ്‌ണന്‍

ldf convenor

കേരള ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്ന് എൽഡിഎഫ് ഗവർണർ ടി പി രാമകൃഷ്ണൻ.ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടിയെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; ‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ

മന്ത്രിസഭയുടെ ഉപദേശത്തിനും, ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും, ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന്‌ അയച്ച്‌ സംശയനിവാരണം നടത്തുകയുമാണ്‌ ചെയ്യേണ്ടത്‌ എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അറിയാതെ നേരിട്ട്‌ വിളിക്കാനോ, അന്വേഷിക്കാനോ ഉള്ള യാതൊരു അവകാശവും ഗവര്‍ണര്‍ക്കില്ല. ഭരണഘടനാപരമായ ഈ കാഴ്‌ചപ്പാടുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്ന തെന്ന് എൽഡിഎഫ് കൺവീനർ വിമർശിച്ചു.

ALSO READ; സർവ്വകലാശാലകളെ തകർക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ വിജയം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

ഗവര്‍ണറുടെ കാലാവധി സെപ്‌തംബര്‍ 6-ാം തീയ്യതി പൂര്‍ത്തിയായതാണ്‌. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ തുടരാമെന്ന ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.വയനാട്‌ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേയും, മാധ്യമങ്ങള്‍ കാണിക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരേയും കോടതി പുറപ്പെടുവിച്ച പ്രസ്‌താവനകള്‍ പോലും വാര്‍ത്തയാക്കാത്ത മലയാളത്തിലെ മാധ്യമങ്ങള്‍ ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണെന്നും ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News