സമസ്ത മേഖലകളിലും വികസവുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട്: മുഖ്യമന്ത്രി

cm pinarayi vijayan

ജനങ്ങളുടെ മനസ്സിൽ സംശയം ഉണ്ടാക്കി തുടർഭരണം ഇല്ലാതാക്കാൻ സംസ്ഥാനത്ത് ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസും ബിജെപിയും ഒന്നായി സർക്കാരിനെതിരെ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടു.സർക്കാരിൻറെ വീഴ്ചകൾ അല്ല അവർ വിമർശനം ആയി ഉന്നയിച്ചത്. 2016 ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ അഭിലാഷം നിറവേറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആരോഗ്യരംഗം ഉൾപ്പെടെ എല്ലാ മേഖലകളും ഇല്ലായ്മയുടെ കേന്ദ്രങ്ങൾ ആയിരുന്നു. എന്നാൽ സർവ്വതല സ്പർശിയായ വികസനമാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനത്തിൽ ഭരണത്തിന്റെ ഗുണം ലഭിക്കാത്ത ഒരു വിഭാഗവും ഇന്ന് സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ സർക്കാർ ജനങ്ങളോട് നേരിട്ട് സംസാരിച്ചു. ഭൂമി ഏറ്റെടുത്ത് നൽകാൻ വൈകിയതിനാൽ ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാനത്തിന് നൽകേണ്ടിവന്നു. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയുടെ പിഴയാണ് കൊടുക്കേണ്ടിവന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 5000 കോടി കിഫ്ബി വഴി നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ സ്കൂളുകളുടെ അവസ്ഥ ശോചനീയമായിരുന്നു. കുട്ടികൾ സ്കൂളുകളിൽ നിന്നും. കൊഴിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായി. സ്കൂൾ കെട്ടിടങ്ങൾ പലതും പൂട്ടിപ്പോയി. വിദ്യാഭ്യാസം സംരക്ഷിക്കും എന്നത് എൽഡിഎഫിന്റെ പ്രഖ്യാപിതമായ നിലപാടാണ്. സ്മാർട് ക്ലാസ്സ് റൂമുകളുടെ എണ്ണം സർക്കാർ വർദ്ധിപ്പിച്ചു. കൊവിഡ് വ്യാപന സമയത്ത് സ്മാർട്ട് ക്ലാസ് റൂമുകൾ നന്നായി ഉപകരിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പത്ത് ലക്ഷത്തിലധികം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ പുതിയതായി ചേർന്നു.നിലവിൽ സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസരംഗം മികവിന്റെ കേന്ദ്രങ്ങളായി മാറി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ ബിജെപി എന്നോ വ്യത്യാസമില്ലാതെ വികസനം നടപ്പായത്തിന്റെ ഗുണമാണ് ഈ മാറ്റം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ പദ്ധതി പ്രകാരം 3.5 ലക്ഷം വീടുകൾ കൈമാറി. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലേക്ക് താൻ ഇപ്പോൾ പോകുന്നില്ല. ലൈഫ് മിഷൻ പ്രകാരം വീട് നൽകുന്നതിൽ ഏതെങ്കിലും തരത്തിലുള്ള കക്ഷി വ്യത്യാസമുണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി പ്രകാരം വീട് ലഭിക്കാൻ ഒരേ ഒരു മാനദണ്ഡം മാത്രമാണുള്ളത്.വീടില്ലാത്തവർക്ക് വീട് എന്നത് മാത്രമാണ് മാനദണ്ഡം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡിന്റെ മൂർത്ഥന്യാവസ്ഥയിലും സംസ്ഥാനത്തെ ആശുപത്രികളിൽ ഒരു കുറവും ഉണ്ടായില്ല. ഇത് എല്ലാവരും നേരിട്ടറിഞ്ഞവസ്തുതയാണ്.പൊതുജനാരോഗ്യ രംഗം മെച്ചപ്പെട്ടാൽ അതിന്റെ ഗുണം ലഭിക്കുന്നത് സാധാരണക്കാർക്കാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.ഹരിത കേരള മിഷന്റെ ഭാഗമായി ശുചിത്വ കേരളം നടപ്പാക്കാൻ മുൻകൈ എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ ഹൈവേ – മലയോര ഹൈവേ തുടങ്ങിയ വികസ പ്രവർത്തനങ്ങൾക്കെല്ലാം. കിഫ്ബി മുഖേന തുക കണ്ടെത്തി. എന്നിട്ടും ആ കിഫ്ബിയെ തകർക്കാൻ നീക്കം നടന്നു. കിഫ്ബി പദ്ധതികൾ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തി. അതിൻ്റെ ഗുണം എൽഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ എല്ലാവർക്കും ഗുണഫലം ലഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബി പ്രവർത്തനം തടയുന്നതിന് വേണ്ടിയുള്ള ഒട്ടേറെ നീക്കൾ സംസ്ഥാനത്ത് നടന്നു. എല്ലാ വികസന പ്രവർത്തനവും എതിർക്കണം എന്ന രീതിയാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചത്. യുഡിഎഫും ബിജെപിയും ഇരു കൈ ആണെങ്കിലും ഒരു മനസ്സാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ തുടർഭരണത്തിൽ എത്തിയപ്പോൾ മുതൽ ഇത്തരത്തിലുള്ള നീക്കങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് നീങ്ങുക എന്ന നയമാണ് എൽഡിഎഫ് നടപ്പാക്കിയത്.അതിൻറെ ഭാഗമായിട്ടാണ് വലിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലായത്.സംസ്ഥാനത്തിലെ എല്ലാ മേഖലയും വലിയ രീതിയിൽ മാറുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News