കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണം; കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ

കോഴിക്കോട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ. യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. അതേസമയം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: ഈരാറ്റുപേട്ടയിലെ വിവാദ റിപ്പോർട്ട് തിരുത്തി പൊലീസ്;മിനിസിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കും

കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ അബ്രഹാം. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് എബ്രഹാം മരിച്ചത്. കഴിഞ്ഞദിവസം കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

ALSO READ: ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ചരിത്രത്തിൽ ആദ്യമായി ഒരു ഹിറ്റ് സിനിമാ ഡയലോഗിന്റെ പേരിൽ പ്രൊഡക്ഷൻ കമ്പനി; മനസാ വാചാ വരുന്നൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News