വി‍ഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. തുറമുഖം നാളെ രാജ്യത്തിന് മുഖ്യമന്ത്രി സമർപ്പിക്കുകയാണ്. അന്താരാഷ്ട്ര കപ്പൽ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാർക്കും ലഭിക്കാത്ത ഒന്നാണെന്നും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ALSO READ: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് പ്രവർത്തകർ: മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കേരളത്തിന്‍റെ അടിമുടിയുള്ള വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം  ഏറ്റവും സഹായകരമാകും.  അടിസ്ഥാന സൗകര്യ വികസനം ഇതിലൂടെ മെച്ചപ്പെടും. ഇത് കേരളത്തിന്‍റെ സ്വന്തം പദ്ധതിയാണ്. ഒരാളും ഇതിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്നും  ഇന്നും നാളെയും എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആദ്യ ചരക്ക് കപ്പലിന്‍റെ ഔദ്യോഗിക സ്വീകരണം: ചടങ്ങിൽ പങ്കെടുക്കുന്നതിൽ ആർക്കും വിലക്കില്ലെന്ന് ഫാ. യൂജിൻ പെരേര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News