തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും പരസ്പരം മത്സരിച്ചതാണ് യുഡിഎഫി ന്റെ പരാജയത്തിന് വഴിവെച്ചത്. കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് തൊടുപുഴയില്‍ സംഘര്‍ഷത്തിന് കാരണമായി.
ALSO READ:നാട്ടിലെ ഗ്രന്ഥശാലയ്ക്കുവേണ്ടി 10 സെന്‍റ് സ്ഥലം നൽകി ഒരു കുടുംബം; ഏറ്റുവാങ്ങാൻ മന്ത്രിയെത്തി!
മുസ്ലിം ലീഗും കോണ്‍ഗ്രസും ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരസ്പരം മത്സരിച്ചതാണ് ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് തിരിച്ചടിയായത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ദീപക്കിനെ കൂടാതെ മുസ്ലീം ലീഗിലെ എംഎ കരീമും മത്സര രംഗത്ത് എത്തുകയായിരുന്നു. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ മുസ്ലീം ലീഗ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങി എല്‍ഡിഎഫിനെ പിന്തുണച്ചു. ഹാജരായ 32 പേരില്‍ മുസ്ലീം ലീഗിന്റെ അഞ്ച് കൗണ്‍സിലര്‍മാരുടേതടക്കം 14 വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചതോടെ സിപിഐഎമ്മിലെ സബീന ബിഞ്ചു ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ നിലനിന്ന അസ്വസ്ഥതയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.
തിരഞ്ഞെടുപ്പിനിടെ നഗരസഭ കാര്യാലയത്തിന് മുന്നില്‍ കോണ്‍ഗ്രസ്- ലീഗ് സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജില്ലാ സെക്രട്ടറി സിയാദിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകരും പരസ്പരം പോര്‍വിളിച്ചു. ഏറെ നേരം നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് ലീഗ് തര്‍ക്കം പരിഹരിക്കാന്‍ പി ജെ ജോസഫ് നേരിട്ട് ഇടപെട്ടുവെങ്കിലും ഇരുകൂട്ടരും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. യുഡിഎഫിലെ തര്‍ക്കം മൂലം നഗരസഭാ ചെയര്‍മാന്‍ പദവി നഷ്ടപ്പെട്ടതില്‍ ജോസഫ് ഗ്രൂപ്പും അസ്വസ്ഥരാണ്. ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സബിന ബിഞ്ചുവിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ALSO READ:‘അതിജീവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും’; വയനാടിന് കൈത്താങ്ങായി ഡോ. കഫീൽ ഖാൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here