പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥികളായ എളമരം കരീം, കെ കെ ശൈലജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സി എ എ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

Also Read: കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും: മന്ത്രി എം ബി രാജേഷ്

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എൽഡിഎഫ് നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രകടനങ്ങളും പൊതുയോഗങ്ങളും വിവിധയിടങ്ങളിൽ നടന്നു വരുന്നു. എൽഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പ്രതിഷേധ പരിപാടികളിൽ സജീവമാണ്. കോഴിക്കോട് നഗരത്തിൽ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുതലക്കുളത്ത് നിന്നാരംഭിച്ച മാർച്ച് കിഡ്സൺ കോർണ്ണറിൽ സമാപിച്ചു. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്തു.

Also Read: മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു

തലശ്ശേരി ടൗണിൽ നടന്ന നൈറ്റ് മാർച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. പുതിയ ബസ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച മാർച്ച തലശ്ശേരി കടൽപ്പാലത്തിനടുത്ത് സമാപിച്ചു വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ സി എ എ വിരുദ്ധ നൈറ്റ് മാർച്ചിൽ പങ്കെടുത്തു. കോഴിക്കോട്, വടകര പാർലമെൻ്റ് മണ്ഡലങ്ങളിലെ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News