പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാനുള്ള ക്ഷണം എല്‍ഡിഎഫിന്റെ ട്രാപ്പ്; രമേശ് ചെന്നിത്തല

പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാനുള്ള ക്ഷണം എല്‍ഡിഎഫിന്റെ  ട്രാപ്പെന്ന് രമേശ് ചെന്നിത്തല. ആ ക്ഷണം കയ്യിലിരിക്കട്ടെ എന്നും രമേശ് ചെന്നിത്തല പുതുപ്പള്ളിയില്‍ പറഞ്ഞു.

Also Read: യു എ ഇയിലേക്ക് എത്തുന്നവരുടെ ലഗേജിൽ ഇത്തരം വസ്തുക്കൾ പാടില്ല; രാജ്യത്തെ നിരോധിതവും നിയന്ത്രിതവുമായ ഉൽപ്പന്നങ്ങൾ ഇതൊക്കെ

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇടത് ക്യാമ്പും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ജെയ്ക് സി തോമസും പുതുപള്ളിയുടെ വികസന സംബന്ധിയായ ചര്‍ച്ചകള്‍ക്ക് യുഡിഎഫ് ക്യാമ്പിനെ നിരന്തരം ക്ഷണിക്കുകയാണ്. ക്ഷണം ട്രാപ്പാണെന്ന നിലപാടിനൊപ്പം സംസ്ഥാന രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ചെന്നിത്തലയും ആവര്‍ത്തിച്ചു. ജെയ്ക് സി തോമസ് അത്തരമൊരു ചര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചല്ലോ എന്ന ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ. വികസന ചര്‍ച്ചകളില്‍ നിന്ന് യുഡിഎഫിന്റെ ഒളിച്ചോട്ടവും മണ്ഡലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

Also Read: തിരുവനന്തപുരത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് കവര്‍ച്ച

അതേ സമയം മാത്യു കുഴല്‍ നാടന്‍ വിവാദത്തില്‍ കുഴല്‍നാടനുവേണ്ടി ശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്നും രമേശ് ചെന്നിത്തല പുതുപ്പള്ളിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration