പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചത് നിഷേധാത്മക നിലപാട് എന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടിക ജുലൈ ഒന്ന് വരെ മാത്രം പരിഗണിക്കുമെന്നത് ജനാധിപത്യവിരുദ്ധമാണെന്നും പൗരൻ്റെ വോട്ടവകാശം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. കമ്മീഷൻ്റെ തീരുമാനം തിടുക്കപ്പെട്ടതായിരുന്നെന്നും മണർക്കാട് പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട എട്ട് നോമ്പ് ദിവസം വലിയ തിരക്ക് അനുഭവപ്പെടുമെന്നും മന്ത്രി സൂചിപ്പിച്ചു.
ജനങ്ങൾക്ക് ഓണം ആഘോഷിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുമെന്നും അയ്യൻങ്കാളി, ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും കമ്മീഷൻ പരിഗണിച്ചില്ല എന്നും മന്ത്രി വ്യക്തമാക്കി. ഇക്കാരണങ്ങളാൽ വോട്ടെടുപ്പ് നീട്ടി വയ്ക്കണമെന്ന് മന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു.എന്തൊക്കെ സംഭവിച്ചാലും ഏത് സമയത്ത് തെരഞ്ഞെടുപ്പ് നേരിടാനും എൽ ഡി എഫ് സജ്ജമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
also read; വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ബീഡിവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here